ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1100 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയയുടെ അലക്സ് കാരിയെ പുറത്താക്കിക്കൊണ്ടാണ് 40 കാരനായ ആൻഡേഴ്സൺ ചരിത്രം കുറിച്ചത്.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
99-ാം ഓവറിലെ നാലാം പന്തിലാണ് അലക്സ് കാരിയെ പുറത്താക്കിയ ആ ഡെലിവറി. ഓഫ് സ്റ്റംപിന് പുറത്ത് നിന്നുള്ള ജിമ്മിയുടെ കുത്തിത്തിരിഞ്ഞ ഇന്‍-സ്വിങറില്‍ ക്യാരിക്ക് മറുപടിയുണ്ടായിരുന്നില്ല. പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ക്യാരിക്ക് മിഡ് സ്റ്റംപ് തന്നെ ഇളകുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 99 പന്ത് നേരിട്ട് 10 ഫോറും ഒരു സിക്സും ഉള്‍പ്പടെ 66 റണ്‍സ് നേടി മികച്ച ടച്ചിലായിരുന്ന ക്യാരിയെയാണ് ജിമ്മി ആന്ഡേഴ്സണ് അനായാസം ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചത്. ഈ വിക്കറ്റാണ് ലീഡ് നേടാമെന്നുള്ള ഓസ്ട്രേലിയയുടെ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയത്.
ഈ ആഷസ് പരമ്പരയിലെ തന്റെ ആദ്യ വിക്കറ്റിനായുള്ള കാത്തിരിപ്പിന് കൂടിയാണ് ആൻഡേഴ്സൺ വിരാമമിട്ടത്. 180 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ആന്ഡേഴ്സണ് 686 വിക്കറ്റുകള്‍ ഇതുവരെ നേടി. 700 അന്താരാഷ്ട്ര ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് 14 വിക്കറ്റുകൾ മാത്രം മതി. ഈ പരമ്പരയിൽ അദ്ദേഹത്തിന് അത് നേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം