കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയയാളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുൽ ലത്തീഫ് ആണ് പിടിയിലായത്.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
പെണ്‍കുട്ടിയെ പതിനാറാം വയസ്സ് മുതല്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അബ്ദുൽ ലത്തീഫിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2018 മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
പോക്സോയ്ക്കു പുറമേ ഭിന്നശേഷി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം