കൽപ്പറ്റ: വയനാട് കാരാപ്പുഴയിൽ കുട്ടവഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനി സ്വദേശി ഗിരീഷ് (32) ആണ് മരിച്ചത്.
കാരാപ്പുഴ അണക്കെട്ടിന് സമീപത്തുള്ള ഞാമലംകുന്ന് വ്യൂപോയിന്റ് മേഖലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടമായി കുട്ടവഞ്ചി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഗിരീഷിന്റെ ജീവന് രക്ഷിക്കാനായില്ല.
കാരാപ്പുഴ അണക്കെട്ടിനു സമീപമുള്ള ആദിവാസി കോളനികളിലുള്ളവര്‍ യാത്രയ്ക്ക് കുട്ടവഞ്ചി ആശ്രയിക്കാറുണ്ട്. ഇത് പതിവാണെങ്കിലും ഇത്തരമൊരു അപകടം ആദ്യമായാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം