ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ സഖ്യത്തിന് ചരിത്ര നേട്ടം. ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം കിരീടം സ്വന്തമാക്കി. ഇന്തോനേഷ്യ ഓപ്പണിന്റെ ഡബിൾസ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്.
മലേഷ്യയുടെ ആരോൺ ചിയ – സോ വൂയി യിക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യൻ സഖ്യം തങ്ങളുടെ ആദ്യ ബിഡബ്ല്യുഎഫ് സൂപ്പർ 1000 കിരീടം സ്വന്തമാക്കിയത്. സ്കോർ: 21 -17, 21 -18.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
43 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ ജേതാക്കളായതോടെ, ബിഡബ്ല്യുഎഫ് സൂപ്പർ 1000 ടൂർണമെന്റുകളിൽ ഡബിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ടീം എന്ന റിക്കാർഡും ഇവർ സ്വന്തമാക്കി.
നേരത്തെ സൂപ്പർ 100, സൂപ്പർ 300, സൂപ്പർ 500, സൂപ്പർ 750 എന്നീ കിരീടങ്ങൾ സാത്വിക്കും ചിരാഗും നേടിയിട്ടുണ്ട്.
ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള പുരുഷ ഡബിൾസ് ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം