ജമ്മു കശ്മീരിലും ലഡാക്കിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രിയിലും പുലർച്ചെയിലുമായി അനുഭവപ്പെട്ട തുടർ ചലനങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്. ഭൂചലനങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ ദോഡയിൽ രാത്രിയിലും പുലർച്ചെ കത്രയിൽ പുലർച്ചെയുമാണ് ഭൂചലനം അനുഭവപ്പെട്ടത്. കത്രയിലെ ഭൂചലനം റിക്ടർ സ്കെയിലിൽ 4.1 തീവ്രതയാണ് രേഖപ്പെടുത്തി. കിഴക്കൻ കത്രയിൽ ഭൂനിരപ്പിൽ നിന്ന് 11 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. പുലർച്ചെ 3.50 നാണ് ഭൂചലനമനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു .
ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദോഡയിൽ രാത്രി 9.55 നുണ്ടായ ഭൂചലനത്തിന്റെ തീവ്രത 4.4 ആണ്. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ 9.44 ന് ആണ് ആദ്യ ഭൂചലനമനുഭവപ്പെട്ടത്. 4.5 തീവ്രതയാണ് ലഡാക്കിലെ ഭൂചലനത്തിൽ രേഖപ്പെടുത്തിയത്. ലഡാക്കിലെ ലേയിലാണ് ഭൂചലനമുണ്ടായത്. പുലർച്ചെ 2.16 നാണ് ലേയിൽ രണ്ടാമത്തെ ഭൂചലനമുണ്ടായത്. 4.1 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.
read also: പത്തനംതിട്ടയില് എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം
ലേയിൽ നിന്ന് 295 കിലോമീറ്റർ വടക്ക് കിഴക്ക് മാറി 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു . ലഡാക്കിലെ ആദ്യ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ലേയിൽ നിന്ന് 275 കിലോമീറ്റർ വടക്ക് കിഴക്ക് മാറി 10 കിലോമീറ്റർ ആഴത്തിലായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ജിയോളജിക്കൽ വകുപ്പ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം