ഹൈദരാബാദ്: കഴിഞ്ഞ ഐപിഎല്ലോടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായുഡു മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയാണ് അംബാട്ടി റായുഡു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി തലവനുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുമായി അടുത്തിടെ റായുഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് രാഷ്ട്രീയത്തിലേക്കു കടക്കുന്നതായുള്ള സൂചന താരം നൽകിയത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന യുവാക്കൾക്ക് വലിയ പ്രചോദനമാണ് ജഗൻമോഹൻ റെഡ്ഡിയെന്നാണ് റായുഡു പ്രതികരിച്ചത്. ഒരു മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം സംസ്ഥാനത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കുമുള്ള വികസനമെത്തിക്കാനുള്ള ദൗത്യത്തിനാണ് അദ്ദേഹം നേതൃത്വം നൽകുന്നതെന്നും റായുഡു കൂട്ടിച്ചേർത്തു.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
റായുഡുവിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ജഗൻമോഹൻ പദ്ധതിയിടുന്നതായി പാർട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. എന്നാൽ, ലോക്സഭയിലേക്കാണോ നിയമസഭയിലേക്കാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിയമസഭയിലേക്കാണെങ്കിൽ സ്വന്തം മണ്ഡലമായ ഗുണ്ടൂർ വെസ്റ്റിൽനിന്ന് മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കൃഷ്ണ, പൊന്നൂർ മണ്ഡലങ്ങൾക്കും സാധ്യത കൽപിക്കപ്പെടുന്നുണ്ട്. ലോക്സഭയിലേക്കാണെങ്കിൽ മച്ചിലിപട്ടണത്തുനിന്നായിരിക്കും ജനവിധി തേടുകയെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പൊന്നൂരില്‍ നിന്നോ ഗുണ്ടൂരില്‍ നിന്നോ ആവും റായുഡു മത്സരിക്കുക. എന്നാല്‍ മചിലപട്ടണമാണ് റായുഡുവിന് മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ മണ്ഡലമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മറ്റ് ചില ഉന്നത നേതാക്കളുടെ നിലപാട്.
ഐപിഎല്ലില്‍ നിന്ന് വിരമിച്ചെങ്കിലും അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥതയിലുള്ള ടെസ്കാസ് സൂപ്പര്‍ കിംഗ്സിനുവേണ്ടി മത്സരിക്കാന്‍ ഒരുങ്ങുകയാണ് റായുഡു. ഫാപ് ഡൂപ്ലെസി, ഡെവോണ്ർ കോണ്‍വെ, മിച്ചല്‍ സാന്റ്നര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവരെല്ലാം ടെക്സാസ് സൂപ്പര്‍ കിംഗ്സിലുണ്ട്. 18 ദിവസം നീണ്ടു നില്ക്കുന്ന ടി20 ടൂര്‍ണമെന്റ് അടുത്ത മാസം 13നാണ് തുടങ്ങുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം