വിമാന യാത്ര നിരക്ക് കൂടിയോ; യാത്ര നിരക്ക് കുറയ്ക്കാൻ ഇങ്ങനെ ചെയ്തുനോക്കു

ദോഹ : ഖത്തറിലും മധ്യവേനല്‍ അവധിക്കാലം തുടങ്ങി കഴിഞ്ഞു. പോകേണ്ടത് കൊച്ചിയിലേക്കാണ്. പക്ഷേ ദോഹ-കൊച്ചി ടിക്കറ്റ് നിരക്ക് താങ്ങാന്‍ പറ്റില്ല. കൊച്ചിക്കു പകരം ഡല്‍ഹി, ബെംഗളൂരു കോയമ്പത്തൂര്‍ അതുമല്ലെങ്കില്‍ നേപ്പാള്‍ വഴിയൊന്നു മാറ്റിപിടിച്ച് യാത്ര ആനന്ദകരമാക്കിയാലോ. യാത്രാ പ്ലാനില്‍ മാറ്റം വരുത്തി ചെറിയ കാര്യങ്ങളില്‍ അല്‍പം ‘വലിയ ശ്രദ്ധ’ ചെലുത്തിയാല്‍ ചെലവ് കുറയ്ക്കാം.

ടിക്കറ്റെടുക്കുമ്പോള്‍ കാര്യമായൊന്നു ശ്രദ്ധിച്ചാല്‍ ഏതു സീസണിലും പോക്കറ്റ് കീറാതെ നാട്ടിലേക്കുള്ള യാത്ര ആഹ്ലാദകരമാക്കാം എന്നാണ് യാത്രാ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള ദോഹയിലെ ട്രാവല്‍ ഏജന്‍സി ഗോ മുസാഫിര്‍ ട്രാവലിന്റെ ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടു പറയുന്നത്. 

Read More:മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്‌കാരം നടത്തും

അവധിക്കാലത്തെ നിരക്ക് വര്‍ധനക്കെതിരെ ഖത്തറിലെ പ്രവാസികൾ പ്രതിഷേധം ശക്തമാകുകയാണ്. ഈ പ്രതിഷേധം ന്യായമാണ്. പക്ഷേ വര്‍ഷങ്ങളായി നിരക്ക് വര്‍ധനക്കെതിരെ പ്രവാസികള്‍ ശബ്ദമുയര്‍ത്തിയിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല നിലപാട് എടുക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ ഇനിയും പ്രവാസികള്‍ തലകുനിക്കേണ്ടതില്ലെന്നാണ് ഫിറോസ് നാട്ടു അഭിപ്രായപ്പെടുന്നത്. പകരം  ഓരോ പ്രവാസിയും ടിക്കറ്റ് എടുക്കുന്നതു മുതല്‍ കൃത്യമായ പ്ലാനിങ് നടത്തിയാല്‍ ഏതു സീസണായാലും ചെലവു ചുരുക്കി തന്നെ യാത്ര ചെയ്യാമെന്ന് ഫിറോസ് പറയുന്നു.

ഡിമാന്‍ഡ് കൂടിയ സീസണില്‍ എത്തേണ്ട വിമാനത്താവളം ഒന്നു മാറ്റി പിടിക്കണം. ഓണ്‍ലൈനില്‍ ടിക്കറ്റ് തിരയുമ്പോഴും എങ്ങനെ, ഏതു രീതിയിലാണ് ടിക്കറ്റ് എടുക്കേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കണം. സ്പ്ലിറ്റ്, റേഡിയസ് എന്നിങ്ങനെ പലതരത്തിലുള്ള സേര്‍ച്ചുകളിലൂടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാം.

ഓണ്‍ലൈന്‍ വഴി നേരിട്ട് അല്ലെങ്കില്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേനയും ടിക്കറ്റെടുക്കാമെന്ന് ഫിറോസ് ചൂണ്ടിക്കാട്ടുന്നു. ഏജന്‍സികളെ സംബന്ധിച്ച് ടിക്കറ്റുകള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ ഉണ്ടെന്നു മാത്രമല്ല ടിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ എയര്‍ലൈനുകളുടെ പിറകെ നടക്കുകയും വേണ്ടെന്നതാണ് നേട്ടം.

വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിനെതിരെ ഖത്തറിലെ പ്രവാസികളുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ എന്തുകൊണ്ട് നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നതിന്റെ വസ്തുതകളും എങ്ങനെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം എന്നതിനെക്കുറിച്ചും വിശദമാക്കുകയാണ് ഫിറോസ് നാട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം