മക്ക: ഹജ് സീസണിൽ ഹറമിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്‌കാരം(കൂട്ട പ്രാർഥന) നടത്താൻ നിർദേശം. ഹജ് സീസൺ അവസാനിക്കുന്നതു വരെ മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നടത്താനാണ് ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് നിർദേശം നൽകിയത്.
Read More:ഹജ് തീർഥാടകർക്ക് മാർഗനിർദ്ദേശവുമായി അധികൃതർ
ഹറമിനു സമീപത്തെ ഔദ്യോഗിക ജമാഅത്ത് പള്ളികൾക്ക് പുറമെ ജുമുഅ നടക്കാത്ത പള്ളികളിലും ഹജ് സീസൺ അവസാനിക്കുന്നതു വരെ ജുമുഅ നടത്താനാണ് തീരുമാനം. ഇതനുസരിച്ച് ഹറമിനു സമീപ പ്രദേശങ്ങളിലെ 554 പള്ളികളിൽ ജുമുഅ നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം