ഉഗാണ്ടയില്‍ ഭീകരവാദികള്‍ സ്കൂളിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതില്‍ വ്യക്തത വന്നിട്ടില്ല.
വെള്ളിയാഴ്ചയാണ് വെസ്റ്റ് ഉഗാണ്ടയിലെ സ്കൂളില്‍ ആക്രമണം നടന്നത്. സ്കൂളിലെ ഡോര്‍മെട്രിയും സ്റ്റോര്‍ റൂം അക്രമികള്‍ അഗ്നിക്കിരയാക്കി. സ്കൂളിന് നേരെ ഇവര്‍ ബോംബ് എറിയുകയും ചെയ്തു. നാല്പ്പതിന് മുകളില്‍ ആളുകള്‍ മരിച്ചിട്ടുണ്ടാകണം എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നിരവധി പേരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് ശേഷം ഇവര്‍ വിരുംഗ മലനിരകളിലേക്ക് രക്ഷപ്പെട്ടു. ഭീകരര്‍ക്കായി ഉഗാണ്ടന്‍ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം