അച്ഛനെ കുറിച്ച് ഹൃദയത്തിൽ തട്ടുന്ന ഏതാനും വാക്കുകൾ

അച്ഛന്റെ കരുതലിന്റെയും സംരക്ഷണത്തിന്റെയും ദിനമാണ് ഫാദേഴ്‌സ് ഡേ. ഫാദേഴ്സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത തീയതികളിലാണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഫാദേഴ്‌സ് ഡേയുടെ ആശയം ആദ്യമായി ഉയര്‍ന്നത് അമേരിക്കയില്‍ നിന്നുമാണ്.

Read More:ഫാദേർസ് ഡേയിൽ അച്ഛനെക്കുറിച്ച് രണ്ട് വാക്ക്

ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കു വച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു. യൂറോപ്പില്‍ മധ്യകാലഘട്ടം മുതല്‍ മാര്‍ച്ച് 19 ന് ആഘോഷിക്കപ്പെടുന്ന ഈ ആഘോഷം സ്പാനിഷ്, പോര്‍ട്ടുഗീസ് തുടങ്ങി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ എത്തിച്ചേരുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Tags: Father's Day