ചെന്നൈ; സെന്തിലിന്റെ ജാമ്യാപേക്ഷ തള്ളിയ ചെന്നൈ സെഷന്‍സ് കോടതി 8 ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. അദ്ദേഹം ചികിത്സയിലുള്ള കാവേരി ആശുപത്രിയില്‍ വെച്ചാകും ഇഡിയുടെ ചോദ്യം ചെയ്യല്‍. ബാലാജിയുടെ ആരോഗ്യനില വീഡിയോ കോൺഫറൻസിംഗിലൂടെ വിലയിരുത്തിയ ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. ഈമാസം 23ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ബാലാജിയെ കോടതിയില്‍ ഹാജരാക്കാനും കോടതി നിർദ്ദേശമുണ്ട്. ഹൃദയ ശസ്ത്രക്രിയയില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാലാജി. അതിനിടെ സെന്തിലിനെ വകുപ്പില്ലാ മന്ത്രിയായി നിലനിർത്താനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കം ഗവർണ്ണർ ആർ എൻ രവി തടഞ്ഞു. സെന്തിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് രണ്ട് മന്ത്രിമാർക്കായി നേരത്തെ വീതിച്ച് നല്‍കിയിരുന്നു. തങ്കം തേനരശിന് വൈദ്യുതി വകുപ്പും മുത്തുസ്വാമിക്ക് എക്സൈസ് വകുപ്പും നല്കിയ നടപടിക്ക് ഗവർണ്ണർ അംഗീകാരം നല്കി. ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാലും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലും അദ്ദേഹത്തിന് പദവിയില്‍ തുടരാനാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം