പത്തനംതിട്ട:പനിബാധിച്ച് ഒരു വയസുകാരി മരിച്ചു. ആങ്ങംമൂഴി പാലയ്ക്കതറയില് കൃഷ്ണപ്രീയയുടെ മകള്‍ അഹല്യയാണ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറെ ദിവസങ്ങളായി കുഞ്ഞിന് പനിയായിരുന്നു എന്ന് പറയുന്നു. വീടിന് സമീപത്തെ ആശുപത്രിയില്‍ ഇതിനായി ചികില്‍സ തേടിയിരുന്നു. പനിയ്ക്ക് ശമനമില്ലാതായതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്്ധ ചികില്‍സക്കായി കൊണ്ടുവരുന്നതിനിടയിലാണ് മരണം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം