ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരുടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടാല്‍ അത് റെയില്‍വേയുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. യാത്രക്കാര്‍ സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം റെയില്‍വേയ്ക്കു മേല്‍ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു.
ട്രെയിന്‍ യാത്രയ്ക്കിടെ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ട സുരേന്ദര്‍ ഭോല എന്ന വ്യാപാരിക്ക് റെയില്‍വേ ഒരു ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ (എന്‍.സി.ഡി.ആര്.സി.) ഉത്തരവ് അസാധുവാക്കി കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അസാനുദ്ദീൻ അമാനുല്ല എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.
‘‘സ്വന്തം വസ്തുവകകൾ സൂക്ഷിക്കാനുള്ള കഴിവ് യാത്രക്കാരനില്ലെങ്കിൽ, റെയിൽവേയ്ക്കാണ് ഉത്തരവാദിത്തമെന്ന് പറയാനാകില്ല’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബെൽറ്റിനുള്ളിൽ പണം വച്ച് അരയ്ക്കു ചുറ്റും കെട്ടിയാണ് യാത്രക്കാരൻ ട്രെയിനിൽ യാത്ര ചെയ്തതെന്ന് വാദമധ്യേ റെയിൽവേയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് മോഷണം നടന്നത്.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
2005 ഏപ്രില്‍ 27-ന് കാശി വിശ്വനാഥ് എക്സ്പ്രസില്‍ ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സുരേന്ദറിന്റെ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെടുന്നത്. തുണികൊണ്ട് അരയില്‍ കെട്ടിയായിരുന്നു ഇദ്ദേഹം പണം സൂക്ഷിച്ചിരുന്നത്. റിസര്‍വ്ഡ് ബെര്‍ത്തിലായിരുന്നു സുരേന്ദറിന്റെ യാത്ര. പുലര്‍ച്ചെ മൂന്നരയ്ക്ക് ഉണര്‍ന്നു നോക്കുമ്പോള്‍ തുണി ബെല്‍റ്റും പണവും കാണാനില്ലായിരുന്നെന്നും ട്രൗസറിന്റെ വലതുഭാഗം കീറിയ നിലയില്‍ ആയിരുന്നെന്നും സുരേന്ദര്‍ പറയുന്നു. 2005 മേയ് 28-ന് ഡല്‍ഹിയിലെ ഗവണ്മെന്റ് റെയില്‍വേ പോലീസിലും സുരേന്ദര്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ സമിതിയെയും സമീപിച്ചു. ഉപഭോക്തൃ സമിതിയാണ് യാത്രക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ഉത്തരവിനെതിരെ ജില്ലാ ഉപഭോക്തൃ സമിതിയെയും ദേശീയ ഉപഭോക്തൃ സമിതിയെയും റെയിൽവേ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. 2015ൽ അപ്പീൽ തള്ളിയതോടെയാണ് റെയിൽവേ സുപ്രീം കോടതിയെ സമീപിച്ചത്. യാത്രക്കാരുടെ വസ്തുവകകളിൻമേൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു അവരുടെ അഭിഭാഷകന്റെ വാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം