കൊച്ചി: ബീവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. കൊച്ചി രവിപുരത്തെ ബെവ്കോ ഔട്ട്ലെറ്റിന് നേരെയാണ് ബോംബ് ഏറുണ്ടായത്. മദ്യം വാങ്ങാന്‍ എത്തിയവരാണ് ബോംബ് എറിഞ്ഞത്. സംഭവത്തില്‍ ഇടവനക്കാട് സ്വദേശി സോനുകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മദ്യം വാങ്ങാനെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
രാവിലെ മദ്യം വാങ്ങാനെത്തിയ യുവാവ് ഈ ഔട്ട്ലെറ്റിലെ വനിത ജീവനക്കാരോട് ലൈംഗിക ചുവയോടെ സംസാരിച്ചത് മറ്റ് ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ, പൊലീസ് എത്തി ഇയാളെ പിടികൂടി കൊണ്ടുപോയി. എടവനക്കാട് സ്വദേശി സോനുവാണ് പൊലീസിന്റെ പിടിയിലായത്.
ഇതിന് പിന്നാലെയുണ്ടായ പ്രകോപനത്തിലാണ് സോനുകുമാറിന്റെ സുഹൃത്ത് ബോണി സ്ഥലത്തെത്തി പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബോണിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയെങ്കിലും പോലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സോനുകുമാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം