മഡ്രിഡ്: ഫിഫയുടെ വംശീയ വിരുദ്ധ സമിതി തലവനായി റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീസ്യൂസ്. കഴിഞ്ഞ ദിവസമാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇക്കാര്യം അറിയിച്ചത്. കളിക്കളത്തിൽ വംശീയതയെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്നും വംശീയ സംഭവങ്ങള്‍ അരങ്ങേറിയ ഉടന്‍ കളി അവിടെ വച്ച് അവസാനിപ്പിക്കണമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ മാസം വലൻസിയയ്ക്കെതിരെയുള്ള ലാ ലിഗ മത്സരത്തിൽ താൻ നേരിട്ട വംശീയാധിക്ഷേപത്തിനെതിരെ വിനീസ്യൂസ് ശക്തമായി രംഗത്തെത്തിയിരുന്നു. കുരങ്ങുവിളി മുതൽ അറപ്പുളവാക്കുന്ന പരാമർശങ്ങളുമായാണ് വലൻസിയ ആരാധകർ താരത്തെ വരവേറ്റത്. മത്സരശേഷം കരഞ്ഞുകൊണ്ടാണ് വിനീഷ്യസ് കളംവിട്ടത്. ഇതോടെയാണ് പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. കളിക്കിടെ വംശീയാധിക്ഷേപമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികളും വിനീസ്യൂസിന്റെ നേതൃത്വത്തിലുള്ള സമിതി നിർദേശിക്കും.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
കഴിഞ്ഞ ജനുവരിയില്‍ ഇതിലും ക്രൂരമായൊരു അധിക്ഷേപത്തിന് വിനീഷ്യസ് ഇരയായിട്ടുണ്ട്. കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് മാഡ്രിഡ് നഗരത്തിലെ ഒരു പാലത്തില്‍ ”മാഡ്രിഡ് റയലിനെ വെറുക്കുന്നു” എന്നെഴുതിയിട്ട ശേഷം അത്ലറ്റിക്കോ ആരാധകര്‍ വിനീഷ്യസിന്റെ കോലം തൂക്കിയിട്ടു. കഴിഞ്ഞ സീസണില്‍ മാത്രം പത്ത് തവണയിലധികം വിനീഷ്യസ് മൈതാനങ്ങളില്‍ വച്ച് വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം