റിയാദ്: സൗദിയില്‍ ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുസ്ലിംകളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ തുടക്കവും ബലി പെരുന്നാളും ഉള്‍പ്പെടെയുള്ളവയുടെ തീയ്യതി കണക്കാക്കാനാണ് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നഗ്ന നേത്രങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ദൂരദര്‍ശിനികളുടെ സഹായത്താലോ മാസപ്പിറവി കാണാന്‍ സാധിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലെത്തി അവ സാക്ഷ്യപ്പെടുത്തണമെന്നാണ് നിര്‍ദേശം. മാസപ്പിറവി നിരീക്ഷിക്കാന്‍ താത്പര്യവും കഴിവുമുള്ളവര്‍ അതത് മേഖലകളില്‍ ഇതിനായി രൂപീകരിക്കുന്ന കമ്മിറ്റികളില്‍ അംഗമാവണമെന്നും സൗദി പ്രസ് ഏജന്‍സിയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.
യുഎഇ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ വിഭാഗങ്ങളും ഞായറാഴ്ച വൈകുന്നേരം യോഗം ചേരും. രാജ്യങ്ങളിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ തീരുമാനിക്കുന്നത് ഈ യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും. ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ യുഎഇയില്‍ പൊതുമേഖലയുടെ അവധി ദിനങ്ങള്‍ ജൂണ്‍ 27ന് ആരംഭിക്കും. അങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ആറ് ദിവസത്തെ അവധി ലഭിക്കും. എന്നാല്‍ ജൂണ്‍ 19നാണ് മാസപ്പിറവി കാണുന്നതെങ്കില്‍ അവധി ദിവസങ്ങള്‍ ജൂണ്‍ 28ന് ആയിരിക്കും തുടങ്ങുന്നത്. അങ്ങനെയെങ്കില്‍ നാല് ദിവസമായിരിക്കും പൊതുമേഖലയുടെ പെരുന്നാള്‍ അവധി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം