ദില്ലി: മണിപ്പൂരില്‍ കലാപം തുടരുന്നു. കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്റെ ഇംഫാലിലെ വസതിക്ക് അക്രമികള്‍ തീയിട്ടു. പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് രാജ് കുമാർ രഞ്ജൻ സിംഗ് പ്രതികരിച്ചു. എന്നാല്‍, നുഴഞ്ഞു കയറ്റക്കാരാണ് മണിപ്പൂരില്‍ പ്രശ്നമുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറയുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും മണിപ്പൂരില്‍ അശാന്തി പടരുകയാണ്. സംസ്ഥാന വ്യവസായ മന്ത്രിയുടെ വസതി കത്തിച്ചതിന് പിന്നാലെ കേന്ദ്രസഹമന്ത്രിയുടെ ഇംഫാലിലെ വസതിക്ക് നേരെ കഴിഞ്ഞ രാത്രി ബോംബേറുണ്ടായി. വീടിന്റെ രണ്ട് നിലകള്‍ക്ക് കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരിക്കില്ല. സംഭവം നടക്കുമ്പോള്‍ മന്ത്രി കേരളത്തിലായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി മന്ത്രി മണിപ്പൂരിലേക്ക് തിരിക്കും. കഴിഞ്ഞ 26നും രാജ് കുമാര്‍ രഞ്ജന്റെ വീടിന് നേരം ആക്രമണം നടന്നിരുന്നു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. മണിപ്പൂരിലേത് വര്‍ഗീയ സംഘര്‍ഷമല്ലെന്നും സമാധാനം ഉടന്‍ പുനഃസ്ഥാപിക്കുമെന്നും മന്ത്രി രാജ് കുമാര്‍ രഞ്ജന്‍ പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം