മാധ്യമങ്ങൾക്ക് എതിരെ നടക്കുന്ന പ്രതികാര നടപടികളിൽ സി പി എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കള്ളകളി നടത്തുകയാണ്. മാധ്യമങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുമ്പോൾ നരേന്ദ്ര മോദിയെ വിമർശിക്കുന്ന യെച്ചൂരി കേരളത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്സെടുക്കുന്ന സർക്കാർ നടപടിയെ പറ്റി ഒന്നും പറയുന്നില്ല
ഡൽഹിയിൽ ഒരു നയം കേരളത്തിൽ മറ്റൊരു നയം അതാണ് യെച്ചൂരി നയം.
കേരളത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്സെടുത്ത കാര്യത്തെ പറ്റി യെച്ചൂരിയോട് ചോദിച്ചാൽ അദ്ദേഹം അറിഞ്ഞില്ല എന്നാണ് മറുപടി ,വിവര സാങ്കേതിക രംഗം ഇത്രയും വളർന്ന കാലത്ത് ഒന്നും അറിഞ്ഞില്ല എന്ന് പറയുന്ന യെച്ചൂരി ഏതു ഗ്രഹത്തിലാണ് ജീവിക്കുന്നത് ?
അപ്പോൾ സീതാറാം യെച്ചൂരിയെ പോലുള്ളവർ വിശാലമായി ചിന്തിക്കാതെ പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്ക് കുട പിടിക്കുകയാണ് ചെയ്യുന്നത്…