കൊച്ചി: കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 20 ജിഗാവാട്ട് എന്ന നാഴിക്കല്ലു പിന്നിട്ടതായി സുസ്ലോണ്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ആറു ഭൂഖണ്ഡങ്ങളിലായി 17 രാജ്യങ്ങളില്‍ 12,647 കാറ്റാടികള്‍ സ്ഥാപിച്ചു കൊണ്ടാണ് സുസ്ലോണ്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറിയത്. ഇന്ത്യയില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ് 33 ശതമാനവും സുസ്ലോണിന്റെ പങ്കാണ്.
പ്രതിവര്‍ഷം 51.35 ദശലക്ഷം ടണ്‍ കാര്‍ബണ്‍ വികിരണം തടയുന്ന രീതിയിലാണ് 13 ദശലക്ഷം വീടുകള്‍ക്കായുള്ള സുസ്ലോണിന്റെ ഇന്ത്യയിലെ വൈദ്യുതി ഉല്‍പാദനം.
പുനരുപയോഗിക്കാവുന്ന വൈദ്യുതി മേഖലയിലെ സുസ്ലോണിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് 20 ജിഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിടലെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സുസ്ലോണ്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഗിരീഷ് തന്തി പറഞ്ഞു. സുസ്ലോണിന്റെ 20 ജിഗാവാട്ട് നേട്ടം ഇന്ത്യയെ കുറിച്ച് ആഗോള തലത്തില്‍ വിവരണം നല്‍കുന്നതു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം