കോട്ടയം; മൂന്നു സർക്കാർ ഓഫിസുകളിൽ മോഷ്ടിക്കാൻ കയറിയ കള്ളന് കിട്ടിയത് 230 രൂപ. വൈക്കത്തിനടത്ത് മറവന്തുരത്തിലെ മൂന്ന് സർക്കാർ ഓഫിസുകളിലാണ് കള്ളൻ കയറിയത്. ഷട്ടർ കുത്തിപ്പൊളിച്ചും വാതിൽ തകർത്തുമായിരുന്നു കള്ളന്റെ മോഷണശ്രമം. മൂന്നിടത്തും കാര്യമായി പണമൊന്നും സൂക്ഷിക്കാതിരുന്നതാണ് കള്ളന് തിരിച്ചടിയായത്.
Read More:സ്വർണവില വീണ്ടും കുത്തനെ ഉയർന്നു; ഇന്നത്തെ ഒരുപവന്റെ വിലയറിയാം
കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ജില്ലാ ഓഫിസ്, കുലശേഖരമംഗലം സ്മാര്‍ട് വില്ലേജ് ഓഫിസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. വില്ലേജ് ഓഫിസിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് കളളന് അകത്തു കടന്നത്. കിഫ്ബി ഓഫിസിന്റെ വാതില്‍ തകര്‍ത്തും. മേശയും അലമാരയുമെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. ഇരു ഓഫിസുകളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. ഫയലുകളും പോയിട്ടില്ല എന്നാണ് പ്രാഥമിക വിവരം.
സമീപത്തുളള മൃഗാശുപത്രിയുടെയും വാതില്‍ തകര്‍ത്താണ് കളളന് കയറിയത്. ഇവിടെ മേശവലിപ്പിലുണ്ടായിരുന്ന 230 രൂപ കളളന് കൊണ്ടുപോയി. മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ശ്വാനസേനയും, ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൂന്നിടത്തും കയറിയത് ഒരു കളളന് തന്നെയെന്ന അനുമാനത്തിലാണ് പൊലീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം