ഐ.ടി ജോലിയാണോ നിങ്ങളുടെ സ്വപ്നം? യാഥാർഥ്യമാക്കാൻ നിങ്ങളോടൊപ്പം ഐ.സി.ടി. അക്കാദമി

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ വെറും ആറുമാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി നേടാൻ നിങ്ങളെ സഹായിക്കുന്നു. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പഠനം

പൂർത്തിയാക്കിയ ശേഷം തൊഴിൽ അടിസ്ഥിത കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും,തൊഴിൽ അന്വേഷിക്കുന്നവർക്കും അപേക്ഷകൾ നൽകാം. ഈ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക്

അപേക്ഷിക്കാനുള്ള സമയപരിധി 2023 ജൂൺ 22 വരെയാണ്. സംസ്ഥാന സർക്കാർ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷൻ നൽകുന്ന 75% വരെയുള്ള സ്കോളർഷിപ്പ് ലഭിക്കുന്നു. 

 

സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം മൂലം മെഷീന്‍ ലേണിംഗ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ  വര്‍ധിച്ചുവരുന്ന സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് അക്കാദമി

സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്‌ററ് ഇന്‍ മെഷീന്‍ ലേണിംഗ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. സൈബര്‍ ഭീഷണികളെ നേരിടുന്നതിനും സുരക്ഷിതമായ ഡിജിറ്റല്‍

ലാന്‍ഡ്‌സ്‌കേപ്പ് ഉറപ്പാക്കുന്നതിനുമായുള്ള  സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് പ്രോഗ്രാമിന് പുറമെ, ഡാറ്റ സയന്‍സ് & അനലിറ്റിക്‌സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN), ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ് (MEAN),

ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ് (ജാവ), സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിങ്ങനെ പ്രതിവര്‍ഷം 9 ലക്ഷം രൂപ വരെ ശമ്പളസാധ്യതയുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

എഞ്ചിനീയറിംഗ് / സയന്‍സ് ബിരുദധാരികള്‍ക്കും അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ, മാത്തമാറ്റിക്‌സിലും കമ്പ്യൂട്ടര്‍ വിഷയങ്ങളിലും അടിസ്ഥാന

പരിജ്ഞാനമുള്ള (പ്ലസ് ടു തത്തുല്യം) തത്പര വിദ്യാര്‍ത്ഥികള്‍ക്കും ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കൂടാതെ, 100% പ്ലേസ്മെൻറ് സഹായവും അക്കാദമി ഉറപ്പ് നൽകുന്നു. ഇപ്പോൾ രജിസ്റ്റർ ചെയ്യൂ.

 

രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://ictkerala.org/registration

കൂടുതൽ വിവരങ്ങൾക്ക് വാട്ട്സാപ്പിൽ ബന്ധപ്പെടുക: https://wa.me/918078102119

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം