ബിഗ്ബോസ് ടിക്കറ്റ് ടു ഫിനാലേയിൽ കഴിഞ്ഞ മൂന്ന് ടാസ്കുകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കി നാദിറ. രണ്ട് മത്സരങ്ങളിലായി രണ്ടാം സ്ഥാനവും ഒരു ഒന്നാം സ്ഥാനവും നേടി 28 പോയിന്റുമായാണ് നാദിറ മുന്നേറുന്നത്. 22 പോയിന്റുമായി റിനോഷാണ് രണ്ടാം സ്ഥാനത്ത്. പിടിവള്ളി ടാസ്കിൽ ഒന്നാമതായെത്തിയ സെറീനയാണ് മൂന്നാം സ്ഥാനത്ത്. 19 പോയിന്റ്. മൂന്നാം ടാസ്കിൽ ലാസ്റ്റ് ഫിനിഷ് ചെയ്ത ശോഭ നാലാം സ്ഥാനത്താണ് (17 പോയിന്റ്).
ആദ്യ രണ്ട് ടാസ്കിൽ ശാരീരിക ബുദ്ധുമുട്ടുകൾ കാരണം ഒരു പോയിന്റുകൾ മാത്രം നേടി ഔട്ട് ആയ അഖിൽ മാരാർ മൂന്നാം ടാസ്കിൽ പത്ത് പോയിന്റുകൾ നേടി വമ്പൻ തിരിച്ചുവരാണ് നടത്തിയത്. 10 പോയിന്റുമായി വിഷ്ണുവാണ് ഏറ്റവും പിറകിൽ. വിഷ്ണുവിന്റെ ആരോഗ്യസ്ഥിതി മോശമായതാണ് ടാസ്കിൽ പുറകിലാകാൻ കാരണമായത്.
പന്ത്രണ്ടാം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുന്ന മത്സരത്തിലെ വിജയിയെ കണ്ടെത്താന്‍ രണ്ട് ആഴ്ചകൾ കൂടിയാണ് അവശേഷിക്കുന്നത്. പതിമൂന്നാം ആഴ്ചയിലെ എലിമിനേഷനിൽ എത്തി നിൽക്കുന്ന മത്സരാർഥികൾക്ക് നോമിനേഷനിൽനിന്ന് ഒഴിവായി നേരിട്ട് ഫൈനലില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്ന ഒരുകൂട്ടം ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെ. ടിക്കറ്റ് ടു ഫിനാലെ അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ഒരു മത്സരാർഥി നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കും.
ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യ മത്സരമായ പിടിവള്ളി ആവേശത്തോടെയാണ് മത്സരാർഥികൾ നേരിട്ടത്. പത്ത് മത്സരാർഥികളും പങ്കെടുത്ത ടാസ്കിൽ ആദ്യം പിടി വിടുന്നയാളിന് ഒരു പോയിന്റും പിന്നീട് പുറത്താകുന്ന ഓരോ മത്സരാർഥിക്കും ഓരോ പോയിന്റും കൂടുതൽ ലഭിച്ച് അവസാനം വിടുന്ന ആളിന് 10 പോയിന്റായിരിക്കും ലഭിക്കുക. 24 മണിക്കൂർ ആണ് മത്സരത്തിന്റെ സമയം. മത്സരം തുടങ്ങിക്കഴിഞ്ഞാൽ മത്സരാർഥികൾ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ബാത്റൂമിൽ പോകാനോ ഉറങ്ങാനോ പാടില്ല. നിൽക്കുകയും നടക്കുകയും ഇരിക്കുകയും ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് നീങ്ങുകയും ചെയ്യാം. ഈ ടാസ്കിൽ സെറീനയാണ് വിജയിയാത്. രണ്ടാമതെത്തിയത് നാദിറയും.
‘കുതിരപ്പന്തയം’ ആയിരുന്നു ടിക്കറ്റ് ടു ഫിനാലെയിലെ രണ്ടാമത്തെ മത്സരം. ടാസ്ക് നടന്നുകൊണ്ടിരിക്കുമ്പോള്‍ മത്സരാര്‍ഥികള്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല, മാത്രവുമല്ല ടോയിലറ്റില്‍ പോകാനും പാടില്ല. ബസറടിക്കുമ്പോള്‍ ആട്ടക്കുതിരയില് ആട്ടം തുടങ്ങുക. ആട്ടം നിര്‍ത്തുകയോ കുതിരപ്പുറത്ത് നിന്ന് ഇറങ്ങുമ്പോഴോ പുറത്താകും എന്നുമായിരുന്നു നിയമം. ഈ മത്സരത്തില്‍ വിജയിച്ച് ഒന്നാമതെത്തിയത് നാദിറയാണ്.
മൂന്നാമത്തെ മത്സരമായ പൂൾടാസ്കിൽ അഖിൽ മാരാർ ഒന്നാമതായി. ഇവിടെയും രണ്ടാം സ്ഥാനം നേടിയത് നാദിറയായിരുന്നു. മിഥുന് മൂന്നാമതെത്തി. ശോഭയാണ് ഈ മത്സരത്തിൽ ഏറ്റവും അവസാനം ഫിനിഷ് ചെയ്തത്.
ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അനാരോഗ്യം പല മത്സരാർഥികളെയും കുഴയ്ക്കുന്നുണ്ട്. അഖില്‍ മാരാര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള ആഹാരനിയന്ത്രണം അടക്കമുള്ള കാര്യങ്ങള്‍ പാലിച്ചുകൊണ്ടാണ് ബിഗ് ബോസിൽ തുടരുന്നത്. വിഷ്ണുവിനേയും അനാരോഗ്യം അലട്ടുന്നുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് മാറാൻ വിഷ്ണുവിനോട് ബിഗ് ബോസ് പറഞ്ഞെങ്കിലും ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യ ദിനം നഷ്ടപ്പെടുത്താൻ വിഷ്ണു തയാറായില്ല. മുന്‍ സീസണുകളിലൊക്കെ പ്രേക്ഷകര്‍ക്ക് വലിയ ആവേശം പകര്‍ന്നിട്ടുള്ള മത്സരമായ ടിക്കറ്റ് ടു ഫിനാലെയിലെ വിജയി ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിങ്ങനെയാണ് ഈ വാരത്തിലെ നോമിനേഷന് ലിസ്റ്റില്‍ ഉൾപ്പെട്ടിരിക്കുന്ന മത്സരാർഥികൾ. റിനോഷ്, മിഥുന്, ശോഭ എന്നിവരൊഴികെ മറ്റ് മത്സരാര്‍ഥികളെല്ലാം ഈ വാരത്തിലെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം