ലണ്ടന്‍: ഖലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ അന്തരിച്ചു. ബര്‍മിങ് ഹാം ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
കാൻസറിനെത്തുടർന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഖണ്ഡ രക്തസാക്ഷിയാണെന്നും, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് ഖണ്ഡയുടെ മരണത്തിന് ഉത്തരവാദികളെന്നും ഖലിസ്ഥാന്‍ സംഘടന ആരോപിച്ചു.
ഖലിസ്ഥാന്‍ വാദമുയര്‍ത്തി ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്കുണ്ടായ പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും മുഖ്യ ആസൂത്രകനാണ് അവതാര്‍ സിങ് ഖണ്ഡ. പ്രമുഖ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ അടുത്തയാളാണ് രഞ്ജോധ് സിങ് എന്നും അറിയപ്പെടുന്ന അവതാര്‍ സിങ്.
സിഖ് യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയം പ്രചരിപ്പിച്ചിരുന്ന അവതാര്‍ ഖണ്ഡ, ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് പ്രവര്‍ത്തകനായിരുന്നു ഇയാളുടെ പിതാവ്. 1991 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന അവതാറിന്റെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം