കൊച്ചി: യുടിഐ കോര്‍ ഇക്വിറ്റി ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,679 കോടി രൂപ കഴിഞ്ഞതായി 2023 മെയ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.92 ലക്ഷം യൂണിറ്റ് ഉടമകളാണ് പദ്ധതിയിലുള്ളത്. വൈവിധ്യവല്‍കൃത നിക്ഷേപത്തിനു സഹായിക്കും വിധം ലാര്‍ജ് ക്യാപിലും മിഡ് ക്യാപിലും നിക്ഷേപിക്കുന്ന പദ്ധതിയാണ് യുടിഐ കോര്‍ ഇക്വിറ്റി പദ്ധതി. നിക്ഷേപത്തിന്റെ 35 ശതമാനം വീതമെങ്കിലും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും വകയിരുത്തും.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, എച്ച്ഡിഎഫ്സി, ഫെഡറല്‍ ബാങ്ക്, എല്‍&ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡാല്‍മിയ ഭാരത്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയവയിലാണ് നിലവില്‍ പദ്ധതിയുടെ 32 ശതമാനത്തിലേറെ നിക്ഷേപം. പദ്ധതിയുടെ 47 ശതമാനത്തോളം ലാര്‍ജ് ക്യാപിലും 43 ശതമാനത്തോളം മിഡ് ക്യാപിലും ആണെന്നും ശേഷിക്കുന്നവ സ്മോള്‍ ക്യാപിലാണെന്നും മെയ് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം