ഹോണ്ട ഒബിഡി2 മാനദണ്ഡ പ്രകാരമുള്ള 2023 യൂണികോണ്‍ അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 യൂണികോണ്‍ പുറത്തിറക്കി. മികച്ച പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന ബിഎസ് 6 160 സിസി പിജിഎം-എഫ്ഐ എഞ്ചിന്‍ കരുത്തേകുന്ന പുതിയ മോഡലില്‍ ചെറിയ സ്റ്റോപ്പുകളില്‍ സൗകര്യത്തിനായി എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച് സൗകര്യമുണ്ട്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, (187 എംഎം) നീളമുള്ള വീല്‍ബേസും (1335 എംഎം) സുസ്ഥിരമായ യാത്ര ഉറപ്പാക്കും. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് 715 എംഎം നീളമുള്ള സീറ്റാണ് പുതിയ യൂണികോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. ആന്‍റി ബ്രേക്ക് സിസ്റ്റവുമുണ്ട്.

ക്രോം ഗാര്‍ണിഷ് ഉള്ള ഫ്രണ്ട് കൗള്‍, ത്രീഡി വിങ് മാര്‍ക്ക്, സൈഡ് കവറിലുള്ള ക്രോം സ്ട്രോക്ക്, സിഗ്നേച്ചര്‍ ടെയില്‍ ലാമ്പ് എന്നിവ വാഹനത്തിന് കൂടുതല്‍ അഴകും പ്രീമിയം ലുക്കും നല്‍കും. പത്ത് വര്‍ഷത്തെ പ്രത്യേക വാറന്‍റി പാക്കേജും (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്‍റി) ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

രണ്ടു ദശാബ്ദക്കാലമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ക്കിടയില്‍ യൂണികോണ്‍ ഒരു ഇഷ്ട ബ്രാൻഡായി തുടരുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ സുത്സുമു ഒടാനി പറഞ്ഞു. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കരുത്ത്, കാര്യക്ഷമത, സുഖസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമാനതകളില്ലാത്ത സ്റ്റൈല്‍, ഡിസൈന്‍, പവര്‍, അഡ്വാന്‍സ്ഡ് എര്‍ഗണോമിക്സ് എന്നിവയിലൂടെ ഹോണ്ട യൂണികോണ്‍ തങ്ങളുടെ സെഗ്മെന്‍റില്‍ എല്ലായ്‌പ്പോഴും  ട്രെന്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

പേള്‍ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ലൂ എന്നിങ്ങനെ നാല് നിറഭേദങ്ങളില്‍ പുതിയ 2023 യൂണികോണ്‍ ലഭിക്കും. 1,09,800 രൂപയാണ് (ഡല്‍ഹി എക്സ്ഷോറൂം) പ്രാരംഭ വില.