ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിന്റെ അവതരണം. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന വാലാട്ടി മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ്. നായ്ക്കൾക്ക് ശബ്ദം നൽകുന്നത് മലയാളത്തിലെ മുൻനിര താരങ്ങളും.
രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ പറയുന്നു.75 ദിവസത്തെ ചിത്രീകരണവും ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നു. നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ കാതലായ വിഷയം. മനുഷ്യരുടെ വികാരവിചാരങ്ങളാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ നർമത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദം ഈ ചിത്രത്തിലുടനീളമുണ്ടന്നതാണ് മറ്റൊരു കൗതുകം. അജു വർഗീസ്, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായ്ക്കള്‍ക്ക് ശബ്ദം കൊടുക്കുന്നവരിൽ പ്രമുഖർ. അഞ്ച് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക. ജൂലൈ 14ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഏതു ഭാഷക്കാർക്കും, ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കുമിത്.
ഛായാഗ്രഹണം വിഷ്ണു പണിക്കർ, എഡിറ്റിങ് അയൂബ് ഖാൻ, കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ –വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, പിആർഒ വാഴൂർ ജോസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം