ഓണക്കാലത്ത് വിഷരഹിത പച്ചക്കറികളുടെ ഉൽപ്പാദനം ലക്ഷ്യം വച്ച് സി പി. ഐ എം നേതൃത്വത്തിൽ സംയോജിത കൃഷികാമ്പയിൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക്കൽ തലം വരെ നടത്തുന്ന വൈവിദ്ധ്യമാർന്നകൃഷികളുടെസംസ്ഥാന തല ഉദ്ഘാടനം എം.സ്വരാജ് കഞ്ഞിക്കുഴിയിൽ നിർവഹിക്കും.
പൊതുമേഖലാ സ്ഥാപനമായ സിൽക്കിനു സമീപമാണ് കൃഷി ഒരുക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കാണ് പച്ചക്കറിതൈകൾ നടുന്നത്. സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷതവഹിക്കും. സംസ്ഥാനത്തെ സി.പി.ഐ എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംയുക്തമായി ഓണകാല പച്ചക്കറി കൃഷികൾക്കായി പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. പരമ്പരാഗത കർഷകർക്കു പുറമേ പുതുതലമുറ കർഷകരേയും ചേർത്ത് കർഷക ഗ്രൂപ്പുകൾക്ക് രൂപം നൽകി വായ്പകൾ ലഭ്യമാക്കുന്ന സംവിധാനവും നടന്നു വരുന്നു. ആഗസ്റ്റ് 25 മുതൽ 28 വരെ ലോക്കൽ തലങ്ങൾ വരെ വിപുലമായ വിപണി സംവിധാനം ഒരുക്കും സഹകരണ സ്ഥാപനങ്ങളും വിപണന കേന്ദ്രം തുറക്കും. സംയോജിത കൃഷി കാമ്പയിൻ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ തരിശു ഭൂമികളടക്കം കണ്ടെത്തി കൃഷിയോഗ്യമാക്കുന്ന പദ്ധതിയും സംസ്ഥാനമൊട്ടാകെ നടന്നുവരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം