കോഴിക്കോട്; ടൗൺ എസ്ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്ത ശേഷം വാടക നൽകാതെ മുങ്ങിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിറ്റി ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജനെയാണ് സംഭവത്തിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല് മീണ ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയത്.
Read More: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ഗുജറാത്തിൽ നാലു മരണം
കോഴിക്കോട് നഗരത്തിൽ മേയ് 10നാണ് സംഭവം. ഹോട്ടലില്‍ സ്ത്രീക്കൊപ്പം മുറിയെടുത്ത ശേഷം ‘ടൗണ്‍ എസ്ഐ’ ആണെന്ന് പറഞ്ഞാണ് മുഴുവന്‍ വാടകയും നല്‍കാതെ മുങ്ങിയത്. 2500 രൂപയുടെ എസി മുറിക്ക് ആയിരം രൂപ മാത്രമാണ് നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ടൗണ്‍ എസ്ഐ അല്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു.
Read More: കെ സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകൾ; അനൂപ് പണം നല്കിയ ദിവസം സുധാകരന് മോന്‍സന്റെ വീട്ടില്‍
തുടര്‍ന്നാണ് ടൗണ്‍ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുറിയെടുത്തത് ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജന് ആണെന്ന് കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് തിരിച്ചും നിയമിച്ചു. ഈ ഉത്തരവും ഇപ്പോള്‍ റദ്ദാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം