ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോടുക്കുന്നു. നാളെ വൈകീട്ടോടെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെല്ലാം അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
Read More:കെ സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകൾ; അനൂപ് പണം നല്കിയ ദിവസം സുധാകരന് മോന്‍സന്റെ വീട്ടില്‍
#WATCH | Junagadh, Gujarat: Residents of coastal areas being shifted to shelters as cyclone ‘Biporjoy’ intensifies pic.twitter.com/iZvGSytVUV
— ANI (@ANI) June 14, 2023
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര- കച്ച് മേഖലയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയുമാണ്. മരം ഒടിഞ്ഞു വീണും വീട് തകര്‍ന്നും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. സൗരാഷ്ട്ര- കച്ച് മേഖലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പോര്‍ബന്തര്‍, ദ്വാരക തുടങ്ങിയ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പുണ്ട്.
#WATCH | Cyclone ‘Biparjoy’ continues to move towards Gujarat, high tide witnessed at Marine Drive in Mumbai pic.twitter.com/GZxCOZbzWh
— ANI (@ANI) June 14, 2023
തീരദേശത്തെ എട്ട് ജില്ലകളില്‍ നിന്നായി മുപ്പത്തേഴായിരത്തിലേറെ പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. 69 ട്രെയിനുകള്‍ റദ്ദാക്കി. നാളെ കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More:വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം
ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണില്‍ സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചു. ബിപോര്‍ജോയുടെ പ്രഭാവം തെക്ക് – പടിഞ്ഞാറന്‍ രാജസ്ഥാനിലും അനുഭവപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ആശങ്ക കണക്കിലെടുത്ത് കറാച്ചി തീരത്ത് നിന്നും ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം