ബ്യൂണസ് ഐറീസ്: 2026 ഫിഫ ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് അര്‍ജന്റീനന്‍ ഇതിഹാസം ലിയോണല്‍ മെസി. 2026ൽ യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റൻ സ്പോർട്സിനോടാണ് താരം വെളിപ്പെടുത്തിയത്.
ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും ലോകകിരീടം നേടിയത് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണെന്നും മെസി പറഞ്ഞു. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം അർജൻറീനൻ പടയ്ക്കൊപ്പം സ്വന്തമാക്കിയിരുന്നു.
Read more: മോൻസൻ മാവുങ്കൽ കേസ്; കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
ജൂൺ 15ന് ആസ്ത്രേലിയക്കെതിരെയുള്ള മത്സരത്തിനായി അർജൻറീനൻ ദേശീയ ടീമിനൊപ്പം നിലവിൽ ബീജിംഗിലാണ് മെസിയുള്ളത്. ഇതിനിടയിലാണ് ചൈനീസ് ചാനലുമായി താരം സംസാരിച്ചത്. ‘ഞാൻ മുമ്പ് പറഞ്ഞത് പോലെ അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മനസ്സ് ഞാൻ മാറ്റി. ഞാനവിടെ കാണാനായുണ്ടാകും, പക്ഷേ കളിക്കാനുണ്ടാകില്ല’ മെസി പറഞ്ഞു.
‘എനിക്ക് കിട്ടാതിരുന്ന ലോകകിരീടം നേടിയതോടെ, ഞാനെന്റെ കരിയറിൽ സംതൃപ്തനും നന്ദിയുള്ളവനുമാണ്, അതാണ് എനിക്കേറെ പ്രധാനപ്പെട്ടത്. ഞാനെന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞുവെന്നാണ് കരുതുന്നത്’. മെസി വ്യക്തമാക്കി.
ഭാവിയെ കുറിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അനുവാദം അര്‍ജന്റീനന്‍ പരിശീലകന് സ്കലോണി മെസിക്ക് നല്‍കിയിരുന്നു. ‘മെസിക്കായുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. മെസി ഇനി കളിക്കില്ലെങ്കില്‍ പകരം പദ്ധതികള്‍ തേടും. അടുത്ത ലോകകപ്പിലും മെസി കളിക്കണം എന്നാഗ്രഹമുണ്ട്. എന്നാല്‍ ആദ്യം യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യം’ എന്നും സ്കലോണി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയും കാനഡയും മെക്സിക്കോയും ചേര്‍ന്നാണ് 2026ലെ ഫുട്ബോള്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം