തൃശ്ശൂര്‍: മോൻസൻ മാവുങ്കൽ കേസിൽ പ്രതിയായ കെ സുധാകരനെതിരായ പരാതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ക്രൈംബ്രാഞ്ചിൽ നിന്നും വിവരങ്ങൾ തേടും. 10 ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്ന കേസിന്റെ വിവരങ്ങളാണ് ശേഖരിക്കുക.
അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസിൽ കെ.സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ കൂടി പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
read also: അമേരിക്കന്‍ നടനും എഴുത്തുകാരനുമായ ട്രീറ്റ് വില്ല്യംസ് ബൈക്കപകടത്തില്‍ മരിച്ചു
മോൻസന് പണം നൽകുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന ആരോപണത്തിലുറച്ച് പരാതിക്കാര്‍ രംഗത്തെത്തിയിരുന്നു. സുധാകരന് മോൻസൺ പണം കൊടുത്തത് കണ്ട സാക്ഷികളുണ്ടെന്ന് പരാതിക്കാരൻ ഷാനി പറഞ്ഞു. സുധാകരനെതിരെ രാഷ്ട്രീയ പരമായി ഒരു വിദ്വേഷവും പരാതിക്കാരായ ഞങ്ങൾക്കില്ല. പക്ഷേ മോൻസന്‍റെ അടുത്ത് സുധാകരൻ ചികിത്സയ്ക്ക് പോയതാണെങ്കിൽ ഒരു മരുന്ന് കുറിപ്പടി ഉണ്ടാകില്ലേ? അത് പുറത്ത് വിട്ടാൽ പ്രശ്നം തീരില്ലേ? ഇനി വേറെ ബന്ധമൊന്നും ഇല്ലെങ്കിൽ മോൻസനെതിരെ ഒരു പരാതി കൊടുക്കാൻ സുധാകരൻ മടിക്കുന്നതെന്തിന്? – ഷാനി ചോദിച്ചു.
കേസിൽ ഇപ്പോൾ പ്രതി ചേർത്ത ലക്ഷ്മണയ്ക്കും സുരേന്ദ്രനും അടക്കം മോൻസന്‍ പണം നൽകിയതിന് രേഖകളുണ്ട്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ഷാനി പറഞ്ഞു. കേരളാ പൊലീസിൽ വിശ്വാസമുണ്ട്.പക്ഷേ ഇത് സംസ്ഥാനത്തിന്‍റെ അതിർത്തിക്ക് ഉള്ളിൽ ഒതുങ്ങുന്ന കേസല്ല.അതിനാൽ ആണ് സിബിഐ വരണമെന്ന് ആവശ്യപ്പെടുന്നതെന്നും ഷാനി വ്യക്തമാക്കി.
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ. സുധാകരന്‍ രണ്ടാം പ്രതിയാണ്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് സുധാകരന്‍ അറിയിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം