അന്തരീക്ഷ മലിനീകരണത്തിന്റെയും ചിലതരം ജീവിതശൈലിയുടെയുമെല്ലാം ഫലമായി ശ്വാസകോശരോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനയുണ്ടായിട്ടുണ്ട്. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി ഡിസീസ്(സിഒപിഡി) മൂലം ആഗോളതലത്തില്‍ 30 ലക്ഷം മരണങ്ങൾ സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആസ്മ, ബ്രോങ്കൈറ്റിസ്, ശ്വാസകോശ അണുബാധ, ശ്വാസകോശ അര്‍ബുദം തുടങ്ങിയ രോഗങ്ങളും ശ്വാസകോശവുമായി ബന്ധപ്പെട്ട് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ശ്വാസകോശ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ ഇനി പറയുന്നവയാണ്. ഇവയ്ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നത് രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
1. പുകവലി
ശ്വാസകോശ അര്‍ബുദത്തിന്റെയും സിഒപിഡിയുടെയും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് പുകവലി. പുകവലിയും പുകയില ഉപയോഗവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച് പതിയെ പതിയെ ഇവയെ സ്തംഭനത്തിലേക്ക് നയിക്കുന്നു.
2. മലീനകരണം
വായു മലിനീകരണം, ഫാക്ടറികളില്‍ നിന്ന് പുറന്തള്ളുന്ന വാതകങ്ങള്‍, വൃത്തിയില്ലാത്ത പൊതുവിടങ്ങള്‍ എന്നിവയെല്ലാം ശ്വാസകോശ പ്രശ്നങ്ങളെ രൂക്ഷമാക്കും. ശ്വാസം മുട്ടല്‍, നിരന്തരമായ ചുമ, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം വായു മലിനീകരണം നേരിടുന്ന വ്യക്തികളില്‍ ഉണ്ടാകാം.
3. രാസവസ്തുക്കളും വിഷവസ്തുക്കളുമായുള്ള സമ്പർക്കം
നിര്‍മാണ യൂണിറ്റുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഹാനികരമായ രസവസ്തുക്കളും ആസിഡുകളുമൊക്കെയായി സമ്പർക്കത്തില്‍ ഏര്‍പ്പെടേണ്ടി വരാറുണ്ട്. ഇതും ശ്വാസകോശ അര്‍ബുദം അടക്കമുള്ള രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
Read More:പകർച്ച പനി പടരുന്നു; ജാഗ്രത
4. അണുബാധകള്‍
കാലാവസ്ഥ മാറ്റത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായി ആളുകളില്‍ ശ്വാസകോശ അണുബാധകള്‍ സര്‍വസാധാരണമായി ഇന്ന് വരാറുണ്ട്. എന്നാല്‍ ഈ അണുബാധകള്‍ ഇടയ്ക്കിടെ വരുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കും.
5. ജീവിതശൈലി
മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി എന്നിവ ശരീരത്തെ മൊത്തത്തിലും ശ്വാസകോശത്തെ പ്രത്യേകിച്ചും ദുര്‍ബലപ്പെടുത്തുന്നതാണ്. ഇവ ശരീരത്തിലെ നീര്‍ക്കെട്ടിന്റെ അളവ് വര്‍ധിപ്പിക്കുന്നത് ശ്വാസകോശം ഉള്‍പ്പെടെ പല അവയവങ്ങളെയും നശിപ്പിക്കും.
പുകവലി ഉപേക്ഷിച്ചും മലിനീകരണം നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്നകന്നും ജോലി സ്ഥലത്ത് ഹാനികരമായ രാസവസ്തുക്കളുമായി ഇടപെടേണ്ടി വരുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചും ശ്വാസകോശ രോഗങ്ങളെ അകറ്റി നിര്‍ത്തേണ്ടതാണ്. ആരോഗ്യകരമായ ജീവിതശൈലിയും ഇടയ്ക്കിടെയുള്ള പരിശോധനകളും ഗുണം ചെയ്യും. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് ചികിത്സ തേടാനും വൈകരുത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം