കൊച്ചി: മൂന്നാര്‍ പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിച്ചത്.
പരിസ്ഥിതി, കയ്യേറ്റം ഉള്‍പ്പെടെ മൂന്നാറുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ഭരണപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.
മൂന്നാറുമായി ബന്ധപ്പെട്ട് നിലവിൽ സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസുകൾ ഉൾപ്പെടെ പുതിയ ബെഞ്ചാവും പരിഗണിക്കുക. മൂന്നാറിലെ അനധികൃത നിർമാണപ്രവർത്തനങ്ങൾ ചോദ്യം ചെയ്ത് വണ്‍ എർത്ത് വണ്‍ ലൈഫ് സംഘടന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം