ബംഗളരു: കൊലപ്പെടുത്തിയ ശേഷം അമ്മയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി യുവതി പൊലീസ് സ്റ്റേഷനില്‍. അമ്മയുമായുള്ള നിരന്തര വഴക്കിനെ തുടര്‍ന്നാണ് 39കാരി കൊലപാതകം നടത്തിയിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബംഗളൂരുവിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം.
Read More:കോളേജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന; പ്രിന്‍സിപ്പലിന് എതിരെ കേസ്
പ്രതിയായ ബംഗാള്‍ സ്വദേശിയായ യുവതി ഫിസിയോ തൊറാപ്പിസ്റ്റാണ്. ഇവര്‍ കുടുംബത്തോടൊപ്പം ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു. അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Read More:കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് വിജിലൻസ് പിടിയിൽ
യുവതി വിവാഹിയാണെന്നും കൃത്യം നടത്തുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. അമ്മായിയമ്മ ആസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും കൊലപാതകത്തെ കുറിച്ച് അവര്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം