ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം 59,140 കോടി രൂപയാണ്. അതിന്റെ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജൂണിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങളുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണനാ പദ്ധതികൾക്കും ഈ പണം വിനിയോഗപ്പെടുത്താമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
read also :നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
എല്ലാ വര്‍ഷവും 14 തുല്യ ഗഡുക്കളായാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം കൈമാറുന്നത്. സാധാരണഗതിയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് രണ്ടു ഗഡുക്കള്‍ ഒരുമിച്ച് അനുവദിക്കാറ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഇത്തരത്തില്‍ ഗഡുക്കള്‍ മുന്‍കൂറായി നല്‍കി വരുന്ന പതിവുണ്ട്. 2023-24 ബജറ്റ് പ്രകാരം ഇക്കൊല്ലം നികുതി വിഹിത ഇനത്തില്‍ 10.21 ലക്ഷം കോടിയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ഇങ്ങനെ: ആന്ധ്രാപ്രദേശിന് 4,787 കോടി രൂപ, അരുണാചൽ പ്രദേശിന് 2,078 കോടി രൂപ, അസമിന് 3,700 കോടി രൂപ, ബിഹാറിന് 11,897 കോടി രൂപ, ഛത്തീസ്ഗഡിന് 4,030 കോടി രൂപ, ഗോവയ്ക്ക് 457 കോടി രൂപ, ഗുജറാത്തിന് 4,114 കോടി രൂപ, ഹരിയാനയ്ക്ക് 1,293 കോടി രൂപ, ഹിമാചൽ പ്രദേശിന് 982 കോടി രൂപ, ജാർഖണ്ഡിന് 3,912 കോടി രൂപ, കർണാടകയ്ക്ക് 4,314 കോടി രൂപ, മധ്യപ്രദേശിന് 9,285 കോടി രൂപ, മഹാരാഷ്ട്രയ്ക്ക് 7,472 കോടി രൂപ, മണിപ്പുരിന് 847 കോടി രൂപ, മേഘാലയയ്ക്ക് 907 കോടി രൂപ, മിസോറാമിന് 591 കോടി രൂപ, നാഗാലാൻഡിന് 673 കോടി രൂപ, ഒഡീഷയ്ക്ക് 5,356 കോടി രൂപ, പഞ്ചാബിന് 2,137 കോടി രൂപ, രാജസ്ഥാന് 7,128 കോടി രൂപ, സിക്കിമിന് 459 കോടി രൂപ, തമിഴ്നാടിന് 4,825 കോടി രൂപ, തെലങ്കാനയ്ക്ക് 2,486 കോടി രൂപ, ത്രിപുരയ്ക്ക് 837 കോടി രൂപ, ഉത്തർപ്രദേശിന് 21,218 കോടി രൂപ, ഉത്തരാഖണ്ഡിന് 1,322 കോടി രൂപ, ബംഗാളിന് 8,898 കോടി രൂപ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം