കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ പുരയിടത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നിർമിതി കണ്ടെത്തി. പൂവത്തുംകടവിൽ പി.കെ. ഗാർഡൻ റിട്ട: അധ്യാപകൻ പാർഥസാരഥിയുടെ പുരയിടത്തിലാണ് ഏഴടി താഴ്ചയിൽ ടെറകോട്ട റിങ് കിണർ കണ്ടെത്തിയത്.കളി മണ്ണിൽ ചുട്ടെടുത്ത 80 സെന്റീമീറ്റർ വ്യാസമുള്ള എട്ടു കട്ടിയുള്ള റിങ്ങുകൾ കൊണ്ടാണു കിണർ നിർമിച്ചിട്ടുള്ളത്. ഇതു പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ സൂക്ഷിക്കാനാണു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ പാർഥസാരഥിയുടെ തീരുമാനം.സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ എം. ആർ. രാഘവ വാരിയർ ഉൾപ്പെടെ ചരിത്രവിദഗ്ധരുടെ സംഘം സ്ഥലത്തെത്തി.
Read More:ബ്രസീലിലെ മരമുന്തിരി നമ്മുടെ നാട്ടിലും
ഈയിടെ തമിഴ്നാട്ടിലെ കീലടിയിലെ ഉദ്ഖനനത്തിൽ കണ്ടെത്തിയ ടെറാകോട്ട റിങ് വെല്ലിന് 2000 വർഷം പഴക്കം ഉണ്ടെന്നു കാർബൺ ഏജ് ടെസ്റ്റിൽ തെളിഞ്ഞിരുന്നു. ചരിത്ര പ്രാധാന്യമുള്ള മുസിരിസും തൃക്കണാമതിലകവും ഉൾപ്പെടുന്ന പ്രദേശമായതിനാൽ പ്രാചീന പരിഷ്‌കൃത സമൂഹം ഈ പ്രദേശത്തു താമസിച്ചിരുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ കണ്ടെത്തിയ പുരാവസ്തു വകുപ്പ് അധികൃതർ നൽകുന്നത്.ഇ.ടി. ടൈസൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, രമ്യ പ്രദീപ്, ചരിത്രാധ്യാപകരായ പി.എ. സീതി, വി.ആർ. രഞ്ജിത്ത് എന്നിവർ സ്ഥലത്തെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം