മാന്തുരുത്തി : ബ്രസീലുകാരുടെ ജബോട്ടിക്കാബ എന്ന മരമുന്തിരി നാട്ടിൽ കായ്ച്ചു. മാന്തുരുത്തി കാരാപ്പള്ളിൽ രാജേഷ് നട്ടു വളർത്തിയ മരമുന്തിരിയാണ് കായ്ച്ചത്. 20 അടി ഉയരത്തിൽ ചെറു ശാഖകളോടെ വളരുന്ന ഇവയുടെ പഴങ്ങൾക്ക് മുന്തിരി സ്വാദാണ്. ചെറു നെല്ലിക്ക വലിപ്പത്തിലുള്ള കായ്കൾ തടിയിൽ പറ്റി പിടിച്ച രീതിയിലാണ് വളരുന്നത്. ഒരു മാസം കൊണ്ട് ഇവ പാകമാകും.
Read More:തൂമ്പാക്കുളത്ത് കാട്ടാനക്കൂട്ടം ; നാട്ടുക്കാർ ഭീതിയിൽ
പർപ്പിൾ നിറമുള്ള പഴം നേരിട്ടു കഴിക്കാം. പഴങ്ങളുടെ ചെറു വിത്താണ് നടീൽ വസ്തു. സൂര്യ പ്രകാശവും വെള്ളവുമുള്ള സ്ഥലത്താണ് നടുന്നത്. 4 വർഷം കൊണ്ട് മരമുന്തിരി കായ്ക്കും. ഇടുക്കിയിലെ ഒരു നഴ്സറിയിൽ നിന്ന് വാങ്ങിയതാണ് മരമുന്തിരി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം