തേക്കുതോട് : തൂമ്പാക്കുളത്തെ കൃഷിയിടങ്ങൾ ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം. കയ്യാല ചവിട്ടിനിരത്തിയും കൃഷി നശിപ്പിച്ചും വലിയ തോതിൽ നാശം വരുത്തി. ഒരു മാസത്തിലേറെയായി പ്രദേശത്തെ കൃഷിസ്ഥലങ്ങളിൽ കാട്ടാന ഇറങ്ങുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പത്യത്ത് അനിയൻ, കുഞ്ഞുമോൻ, അച്ചൻകുഞ്ഞ് എന്നിവരുടെ കമുക്, തെങ്ങ്, കുരുമുളക് കൊടി, ഏത്തവാഴ, റബർ എന്നിവ നാശം വരുത്തി. അനിയന്റെ 126 മൂട് കമുക്, 6 മൂട് തെങ്ങ്, 10 മൂട് കുരുമുളക് കൊടി, 30 മൂട് വാഴ, കുഞ്ഞുമോന്റെ 70 മൂട് കമുക്, 3 മൂട് തെങ്ങ്, 10 മൂട് കുരുമുളക് കൊടി, 20 മൂട് ഏത്തവാഴ, അച്ചൻകുഞ്ഞിന്റെ 60 മൂട് കമുക്, 4 മൂട് തെങ്ങ്, 5 മൂട് കുരുമുളക് കൊടി, 15 മൂട് ഏത്തവാഴ എന്നിവ നശിപ്പിച്ചു.
Read More:ഇറ്റാലിയന് മുന് പ്രധാനമന്ത്രി സില് വിയോ ബെര് ലുസ്കോണി (86) അന്തരിച്ചു
കയ്യാലകൾ ചവിട്ടി നിരത്തി തോട് പോലെയായിട്ടുണ്ട്. റാന്നി വനം ഡിവിഷനിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പ്രദേശം. ജനവാസ മേഖലയോട് ചേർന്ന വനാതിർത്തികളിൽ വനംവകുപ്പ് സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലങ്ങളായി പ്രവർത്തനമില്ല. തകരാർ പരിഹരിച്ച് സൗരോർജവേലി പ്രവർത്തനക്ഷമമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം