മലപ്പുറം: സിപിഎം പ്രവർത്തകനെ പാർട്ടി നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് മരണപ്പെട്ടത്. സിപിഐഎം നിയന്ത്രണത്തിലുള്ള എകെജി സാംസ്കാരിക കേന്ദ്രത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് കൃഷ്ണകുമാർ ജീവനൊടുക്കിയതെന്നാണ് സംശയം. കൃഷ്ണകുമാറും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യത അനുഭവിച്ചിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ചങ്ങരംകുളം കാർഷിക വികസന ബാങ്ക് താത്കാലിക ജീവനക്കാരനാണ് മരിച്ച കൃഷ്ണകുമാർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം