കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി

സലാല: ഹ്യദയാഘാതത്തെ തുടർന്ന്​ കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി. നന്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്‌ദുല്‍ ജമാല്‍ (52) ആണ്​ മരിച്ചത്​. ഞായറാഴ്‌ച രാത്രി സലാല സെന്ററിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Read More:കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

മറ്റ് ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്ത ഇദ്ദേഹം അഞ്ച് മാസം മുമ്പാണ്‌ സലാലയിലെത്തിയത്. മറ്റൊരാളുമായി ചേര്‍ന്ന് അല്‍ മഷൂറിന്‌ സമീപം ഹോട്ടല്‍ തുറങ്ങാനിരിക്കെയാണ്‌ മരണം. ഭാര്യ: ഷൈമ. മക്കള്‍: ബാദുഷ, ഷബീഹ ഫാത്തിമ. മൃതദേഹം സുല്‍‌ത്താന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം