ബംഗളൂരു: പ്രാണികളുടെ കടിയേറ്റ് യുവാവ് ശ്വാസം മുട്ടി മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സെക്യൂരിറ്റി ജിവനക്കാരനായ സിദ്ധപ്പയാണ് മരിച്ചത്. കര്‍ണാടകയലിലെ ബെലഗാവി ജില്ലയിലെ സാനികൊപ്പ ഗ്രാമത്തിലാണ് ദാരുണ സംഭവം.
Read More:വ്യാജരേഖയുണ്ടാക്കിയ സംഭവം; മഹാരാജാസ് കോളജില്‍ പൊലീസിന്റെ തെളിവെടുപ്പ്
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഭാര്യ നാഗവ്വ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുവരുടേയും ശരീരത്തില്‍ പാമ്പുകടിയേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ദേഹാമസകലം പ്രാണികടിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. നാഗവയ്യക്ക് കടുത്ത ശ്വാസതടസം നേരിടുന്നതായും ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Read More:വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റിൽ
ശനിയാഴ്ച രാത്രിയിലായിരുന്നു ഇരുവര്‍ക്കും പ്രാണികളുടെ കടിയേറ്റത്. ഭാര്യയ്ക്കും, അമ്മയ്ക്കും മൂന്നുമക്കള്‍ക്കുമൊപ്പം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വളപ്പിലെ ഷെഡിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. അര്‍ധരാത്രി എന്തോ കടിച്ചിരുന്നതായി സിദ്ധപ്പ അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ മറ്റ് വാച്ചര്‍മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാമ്പുകടിയേറ്റതാണെന്നായിരുന്നു നാട്ടുകാരുടെ സംശയം.