കഴിഞ്ഞ ദിവസം ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് ഇലട്രിക് പോസ്റ്റ് ഒടിഞ്ഞു വീണിരുന്നു. ഗൗരിയും നടന്മാരായ ചെമ്പില്‍ അശോകനും ചാലി പാലയും സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറവായത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ആര്‍ക്കും സാരമായ പരിക്കുകളില്ല. സെറ്റില്‍ അപകടം സംഭവിച്ച വിവരം അറിഞ്ഞതോടെ തന്നെ വിളിച്ച് വിവരം തിരക്കിയവര്‍ക്ക് നന്ദി പറയുകയാണ് ഗൗരി നന്ദ ഇപ്പോള്‍.
Read More:ഇന്ത്യയിലെ ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുന്നു
‘‘എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ ദിവസം ‘സ്വർഗത്തിലെ കട്ടുറുമ്പ്’ സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാൻ സഞ്ചരിച്ച പൊലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ പോയി ഇടിക്കുകയുണ്ടായി. അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടി ഞാൻ ഇരുന്ന സൈഡിൽ താഴെവീണു. ഞാൻ ഫ്രണ്ട് സീറ്റിൽ ഇടതുവശത്തായിരുന്നു ഇരുന്നത്. ഡ്രൈവിങ് സീറ്റിൽ ചെമ്പിൽ അശോകൻ ചേട്ടൻ, ചാലിപാലാ ചേട്ടൻ ബാക്ക് സീറ്റിൽ. പോസിറ്റിൽ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി. ആർക്കും അങ്ങനെ കാര്യമായ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചില്ല. വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു. ഞാൻ പൂർണ സുരക്ഷിതയാണ്, ഏവരുടെയും പ്രാർഥനകൾക്കും പിന്തുണകൾക്കും നന്ദി.’’–ഗൗരി നന്ദ പറഞ്ഞു.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗത്തിലെ കട്ടുറുമ്പ്’. എടിഎം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ.എൻ. ശിവൻകുട്ടൻ കഥയെഴുതുന്ന ചിത്രം മൈന ക്രിയേഷൻസ് നിർമിക്കുന്നു. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം