കാകാമിഗാഹാര: ജപ്പാനിൽ നടന്ന വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ, നാല് തവണ ജേതാക്കളായ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ആദ്യമായാണ് ഇന്ത്യ ജൂനിയർ വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്.
അന്നു(23′), നീലം(41′) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. കൊറിയ്ക്കായി ഏക ഗോൾ നേടിയത് പാർക് സിയോയോൺ ആണ്.
Read also: നെടുമങ്ങാട് ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
22ആം മിനിട്ടിൽ ഇന്ത്യയാണ് ആദ്യം സ്കോർ ചെയ്തത്. പെനാൽറ്റി കോർണറിൽ നിന്ന് അന്നുവാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. എന്നാൽ, മൂന്ന് മിനിട്ടുകൾക്കകം ദക്ഷിണ കൊറിയ സമനില പിടിച്ചു. പാർക്ക് സിയോ യോൻ ആണ് ദക്ഷിണ കൊറിയക്കായി സ്കോർ ചെയ്തത്. എന്നാൽ, 41ആം മിനിട്ടിൽ നീലത്തിലൂടെ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ഈ ലീഡ് സംരക്ഷിച്ചാണ് ഇന്ത്യ വിജയം കുറിച്ചത്. ഗോളി മാധുരി കിൻഡോയുടെ മികച്ച സേവുകളാണ് ഇന്ത്യയെ രക്ഷിച്ചത്.
ജയത്തോടെ ചിലിയിൽ നടക്കുന്ന ലോക ജൂണിയർ ലോകകപ്പിന് ഇന്ത്യൻ ടീം യോഗ്യത നേടി. വിജയികളായ ടീമിലെ എല്ലാ അംഗങ്ങൾക്കും രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫിന് ഒരു ലക്ഷം രൂപ വീതം പാരിതോഷികം ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം