ചണ്ഡീഗഡ്: പഞ്ചാബില്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി ഉയർത്തി. പെട്രോളിന്റെ മൂല്യവര്‍ധിത നികുതി ലിറ്ററിന് 92 പൈസയാണ് ആംആദ്മി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഡീസല്‍ ലിറ്ററിന് 88 പൈസയും വര്‍ധിപ്പിച്ചു.
ഇതോടെ ചണ്ഡീഗഡില്‍ പെട്രോള്‍ വില ലിറ്ററിന് 98.65 രൂപയായി. ഡീസല്‍ വില 88.95 രൂപയായും ഉയര്‍ന്നു. മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതോടെ, 600 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആംആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രണ്ടാമത്തെ തവണയാണ് ഇന്ധന നിരക്ക് വര്‍ധിപ്പിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം