മണിക്കുട്ടൻ എവിടെയുണ്ട്? ആ ചോദ്യത്തിനുള്ള ഉത്തരമാണു റോസി!

 മണിക്കുട്ടൻ എവിടെയുണ്ടോ അവിടെയൊക്കെ റോസിയുമുണ്ട്. നായ്ക്കൾ യജമാന സ്നേഹമുള്ളവരാണെങ്കിലും എപ്പോഴും കൂടെക്കാണണമെന്നില്ല. പക്ഷേ, ഇവിടെ കഥ തികച്ചും വ്യത്യസ്തമാണ്. മണിക്കുട്ടൻ എവിടെപ്പോയാലും വളർത്തുനായ റോസി ഒപ്പമുണ്ടാകും. നടക്കാനാണെങ്കിലും സ്കൂട്ടറിലാണെങ്കിലും റോസി ഒപ്പം കൂടും. പന്നയ്ക്കപ്പതാൽ വട്ടക്കാവിൽ വി.ജി. മണിക്കുട്ടന്റെ സന്തതസഹചാരിയാണു റോസി. മണിക്കുട്ടന്റെ തൊഴുത്തിലെ 5 പശുക്കൾക്കു സംരക്ഷണമൊരുക്കുന്നതും റോസി തന്നെ.

രാവിലെ, മണിക്കുട്ടന്റെ ദിനചര്യകൾ പോലെ റോസിക്കുമുണ്ടു ചിട്ടവട്ടങ്ങൾ. 6.40നു മണിക്കുട്ടൻ ചായ കുടിക്കുന്നതിനൊപ്പം റോസിക്കും ചായ നിർബന്ധം. തുടർന്നു ക്ഷീരസംഘത്തിലേക്കു യാത്ര. സ്കൂട്ടറിന്റെ പിൻസീറ്റിൽ റോസി ഇരിക്കും. തിരികെയെത്തി ഉരുക്കളെ പുറത്തേക്ക് ഇറക്കുന്നതിനു മുൻപായി തൊടിയും പരിസരപ്രദേശങ്ങളും നോക്കി മടങ്ങിയെത്തും. അസ്വാഭാവികത എന്തെങ്കിലും കണ്ടെത്തിയാൽ പ്രത്യേക രീതിയിൽ ശബ്ദം പുറപ്പെടുവിച്ചു മണിക്കുട്ടനെ വിവരം ധരിപ്പിക്കും. 

Read More:തെരുവ് നായ ആക്രമണം രൂക്ഷം

ഭക്ഷണ കാര്യത്തിലും പ്രത്യേകതയുണ്ട്. ആരെങ്കിലും കഴിച്ചതിന്റെ ബാക്കിയാണെങ്കിൽ തിരിഞ്ഞുനോക്കില്ല. മണിക്കുട്ടനു ഭക്ഷണം വിളമ്പിയാൽ റോസിക്കും ലഭിച്ചിരിക്കണം. എന്നാൽ, റോസിക്കു മാംസാഹാരത്തോടു താൽപര്യമില്ല. ഭക്ഷണശേഷം തൊടിയിലേക്കുള്ള യാത്രയിലും ഒപ്പം തന്നെ. ഇതിനിടെ മണിക്കുട്ടന് അത്യാവശ്യ കാര്യങ്ങൾക്കു പുറത്തു പോകേണ്ടി വന്നാൽ പുരയിടത്തിന്റെ സംരക്ഷണം റോസി ഏറ്റെടുക്കും. പിന്നെ ആരെയും പുരയിടത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. 

രാത്രി കൃഷിയിടത്തിലെ കാട്ടുപന്നിയെ തുരത്താൻ കാവൽ കിടക്കുമ്പോഴും റോസി സമീപത്തുണ്ടാകും. എന്തെങ്കിലും ശബ്ദം കേട്ടാൽ റോസി വഴികാട്ടിയാകും. കുറച്ചുനാൾ മുൻപു മണിക്കുട്ടനു ജോലിക്കിടെ പരുക്കേറ്റിരുന്നു. ഓട്ടോറിക്ഷയിൽ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോൾ റോസിയെ കയറ്റിയില്ല. പക്ഷേ, ഓട്ടോറിക്ഷ ആശുപത്രിയിൽ എത്തിയപ്പോഴേക്കും റോസിയും പാഞ്ഞെത്തിയിരുന്നു. മണിക്കുട്ടൻ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സമീപ ജില്ലയിൽ പോയി മടങ്ങിയെത്തും വരെ 2 ദിവസം ഭക്ഷണം കഴിക്കാതെ കാത്തിരുന്നിട്ടുണ്ട് റോസി. മണിക്കുട്ടനു സംരക്ഷണമൊരുക്കി മുന്നിലുണ്ട് എപ്പോഴും റോസി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം 

Latest News