റാന്നി : തെരുവു നായുടെ ആക്രമണം വീണ്ടും. മൂന്നു ബൈക്കു യാത്രക്കാർ അടക്കം 4 പേർക്കു കടിയേറ്റു.പത്തനംതിട്ട മോടിയിൽ ബിജു (44), വടശേരിക്കര തെക്കേ താമരശേരിൽ രാജേഷ് 47), വടശേരിക്കര പ്രീയ ഭവനിൽ പ്രതാപ്കുമാർ (53), അടിച്ചിപ്പുഴ കിണറ്റുകര ബിന്ദു (48) എന്നിവർക്കാണ് കടിയേറ്റത്. അവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 6ന് ശേഷം കിടങ്ങുമൂഴി–ബംഗ്ലാംകടവ് റോഡിലാണ് തെരുവുനായുടെ ആക്രമണമുണ്ടായത്.
ചിറ്റാറിൽ പോയി പണിക്കാരനെയും കൂട്ടി ബൈക്കിൽ വരുമ്പോഴാണ് പ്രതാപ്കുമാറിന് കടിയേറ്റത്. പണിക്കാരൻ കടിയേൽക്കാതെ രക്ഷപ്പെട്ടു. രാജേഷും ബിജുവും പട്ടിയെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. കുഴികൾ നിറഞ്ഞ റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ വേഗത്തിൽ വിട്ടുപോകാൻ കഴിയാഞ്ഞതാണ് അവർക്കു വിനയായത്.
Read More: കാട്ടുപന്നികളെ കൊണ്ടു ജനം പൊറുതി മുട്ടിയ അവസ്ഥ
ഓട്ടോയിൽ ചാടിക്കയറി യാത്രക്കാരെ കടിക്കാനും ശ്രമിച്ചിരുന്നു. വാഹനങ്ങൾക്കു പിന്നാലെ പാഞ്ഞ് ചെന്ന് ആക്രമിക്കുകയായിരുന്നു. അക്രമാസക്തനായ നായ പിന്നീട് എവിടേക്കാണ് പോയതെന്നതിൽ വ്യക്തതയില്ല. നായ പോയ വഴികളിൽ കണ്ട മറ്റു നായ്ക്കളെയും വളർത്തു മൃഗങ്ങളെയും കടിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം