സീതത്തോട് : നാട്ടിൽ ഇറങ്ങി ഭീഷണി ഉയർത്തുന്ന കാട്ടുപന്നിക്കൾക്കെതിരെയുള്ള ആദ്യ വെടി പഞ്ചായത്തിൽ പൊട്ടി. ഭീഷണി തുടർന്നാൽ കാട്ടുപന്നി വേട്ടയുമായി മുന്നോട്ട് പോകാൻ നീക്കവുമായി പഞ്ചായത്ത് അധികൃതർ.വെള്ളിയാഴ്ച സന്ധ്യയ്ക്കാണ് ഏകദേശം 2 വയസ്സോളം പ്രായം വരുന്ന കാട്ടുപന്നി സീതത്തോട് സെന്റ് മേരീസ് ഓഡിറ്റോറിയത്തിനുള്ളിൽ കുടുങ്ങുന്നത്.
കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള പ്രത്യേക അധികാരത്തിന്റെ അടിസ്ഥാനത്തിൽ പി.ആർ പ്രമോദ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലാണ് രാത്രി തന്നെ പന്നിയെ വെടിവച്ച് കൊന്നത്.വടശേരിക്കരയിൽ നിന്ന് എത്തിയ ഷാർപ്പ് ഷൂട്ടർ അബി ടി.മാത്യു ഉതിർത്തി വെടിയിലാണ് പന്നി ചത്തത്. വനം വകുപ്പിന്റെ തുടർ നടപടികൾക്കു ശേഷം പന്നിയുടെ ജഡം മറവു ചെയ്തു.
Read More:പടർന്ന് പിടിച്ച് പനി ; ആശുപത്രിയിൽ എത്തിയത് 4984 പേർ
കാട്ടുപന്നികളെ കൊണ്ടു ജനം പൊറുതി മുട്ടിയ അവസ്ഥയിലാണ്. മൂഴിയാർ 40 ഏക്കറിൽ ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾക്കു ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളേയും വെടിവെച്ച് കൊല്ലണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പന്നിയുടെ ആക്രമണത്തിൽ തൊഴിലാളികൾക്കു പരുക്കേൽക്കുകയും മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ആഹാര സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവം പല തവണ ആവർത്തിച്ചിട്ടും ഇവയെ പിടിക്കാനായിട്ടില്ല. വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കുടുങ്ങിയില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം