പാലക്കാട് : മഴ ശക്തമാകുന്നതിനു മുൻപേ ജില്ലയിൽ പനി പടരുന്നു. ഈ മാസം ആദ്യ രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് 4984 പേർ ജില്ലയിൽ ചികിത്സ തേടി. 93 പേർ കിടത്തിച്ചികിത്സയിലാണ്. കഴിഞ്ഞ മാസം 13030 പേരാണു ചികിത്സ തേടിയത്. പനി, ഡെങ്കി, എലിപ്പനി, ചിക്കുൻഗുനിയ എന്നിവ മഴക്കാലത്തു പടരാൻ സാധ്യത ഏറെയാണ്. ശക്തമായ മഴ തുടങ്ങുന്നതു വരെ കൊതുക് ഉൾപ്പെടെയുള്ളവയുടെ വർധനയുണ്ടാകും. പാടത്തു പണി വ്യാപകമായതിനാൽ എലിപ്പനിയുടെ കാര്യത്തിലും ജാഗ്രത വേണം. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാനങ്ങളും ചേർന്നു മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും രോഗ മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ അത് ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കണം.
കൊതുകിനെ തുരത്താൻ
വീടിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുക. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക. ഫോഗിങ്ങിലൂടെ പരിസരം അണുവിമുക്തമാക്കുക. വീടിനു പരിസരത്തും മറ്റുമുള്ള പാത്രങ്ങൾ, ചിരട്ടകൾ എന്നിവ കമഴ്ത്തി വയ്ക്കുക. സൺഷേഡുകളിലെ മഴ വെള്ളം ഒഴുക്കിക്കളയുക.
Read More:മുറിവുണക്കാൻ പന്നിയിൽ നിന്ന് മരുന്ന്
ശ്രദ്ധിക്കാൻ ഇക്കാര്യങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തുറന്നുവച്ച ഭക്ഷണ സാധനങ്ങൾ കഴിക്കരുത് കൈ സോപ്പിട്ടു കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കുക.വ്യക്തിശുചിത്വം പാലിക്കുക. പനി വന്നാൽ വിശ്രമം അത്യാവശ്യം പനി ഉള്ള കുട്ടികളെ സ്കൂളിൽ വിടരുത്. തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക. പനിയോടൊപ്പം ശക്തമായ തലവേദന, ദേഹവേദന, അമിതമായ ക്ഷീണം എന്നിവയുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണണം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കു ചികിത്സ വൈകിയാൽ രോഗം മൂർഛിക്കും.
വേണം ജാഗ്രത ഡോ. ഗീതു മരിയ ജോസഫ്, ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ.
പനി ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കുക. കൃഷിപ്പണികളിൽ ഏർപ്പെടുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ എലിപ്പനി ഉൾപ്പെടെയുള്ളവയ്ക്കു നൽകുന്ന പ്രതിരോധ മരുന്നു നിർബന്ധമായും കഴിക്കണം. പനി ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കൂടുകയാണെങ്കിൽ താലൂക്ക് ആശുപത്രികൾ മുതൽ ഒപിയിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങാൻ നിർദേശം ഉണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം