കൊട്ടാരക്കര : റെയിൽവേ സ്റ്റേഷൻ റോഡിൽ എക്സൈസ് ഓഫിസ് പരിസരത്തെ കൊട്ടാരക്കര നഗരസഭയുടെ പൊതു ശുചിമുറി സമുച്ചയം അടച്ചു പൂട്ടിയ നിലയിൽ. ഇതോടെ കൊട്ടാരക്കരയിൽ പൊതുശുചിമുറി സംവിധാനം ഏറെക്കുറെ ഇല്ലാതെയായി. കൊട്ടിഘോഷിച്ച് ഏതാനും മാസം മുൻപ് ഉദ്ഘാടനം ചെയ്ത ശുചിമുറി സമുച്ചയമാണ് അടച്ചത്. നിർമാണത്തിലെ അപാകതകളുടെ പേരിൽ നേരത്തേ വിമർശനം ഉയർന്നിരുന്നു. എന്നാൽ അറ്റകുറ്റപ്പണി നടത്തി വീണ്ടും തുറന്നു.
Read More:മുറിവുണക്കാൻ പന്നിയിൽ നിന്ന് മരുന്ന്
ഇപ്പോൾ അടച്ചു പൂട്ടി. കൊട്ടാരക്കര നഗരസഭയിൽ ഒരിടത്തും മതിയായ ശുചിമുറി സംവിധാനമില്ല. കെഎസ്ആർടിസി സ്റ്റാൻഡിലെ പൊതുശുചിമുറി സമുച്ചയത്തിന് മതിയായ സെപ്റ്റിക് ടാങ്ക് സംവിധാനം ഇല്ല. ടാങ്ക് പൊട്ടി മലിനജലം ജലാശയങ്ങളിലേക്ക് ഒഴുകുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിലും ഇതേ അവസ്ഥയാണുള്ളത്. ദിവസവും നൂറു കണക്കിന് യാത്രക്കാരാണ് കൊട്ടാരക്കര ടൗണിൽ എത്തുന്നത്. ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം