ചേരുവകൾ
• ഉരുളകിഴങ്ങ് പുഴുങ്ങിയത് – 3 ഇടത്തരം
• ക്യാപ്സിക്കം – 1 കപ്പ്
• കാരറ്റ് – 1 കപ്പ്
• സവാള – 1/2 കപ്പ്
• മൊസരല്ല ചീസ് – 1 കപ്പ്
• ബ്രെഡ് ക്രബ്സ് – 1 കപ്പ്
• മുളകുപൊടി – 1 ടീസ്പൂൺ
• മല്ലിപൊടി – 1 ടീസ്പൂൺ
• ഉപ്പ് – പാകത്തിന്
• ഓയിൽ – വറുക്കാൻ
തയാറാക്കുന്നവിധം
ആദ്യം തന്നെ ഉരുളകിഴങ്ങ് പുഴുങ്ങി പൊടിച്ചു മാറ്റിവയ്ക്കാം. ഇതിലേക്ക് കാരറ്റും ക്യാപ്സിക്കവും സവാള ചെറുതായി ഇരിഞ്ഞതും മൊസരല്ല ചീസും മസാലകളും ചേർത്ത് കുഴച്ചു ചെറിയ ഉരുളകളാക്കി ബ്രെഡ് പൊടിച്ചതിൽ മുക്കി ഓയിലിൽ വറുത്തു കോരാം. കിടിലൻ നാലുമണി പലഹാരം തയാർ. സോസ് കൂട്ടിയും ഇതു കഴിക്കാം. ഇത് കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാനും,സ്കൂളിലേക്ക് കൊടുത്തുവിടാനും നല്ലതാണ്. പച്ചക്കറി കഴിയാത്ത കുട്ടികുറുമ്പുകൾ അറിയാതെ കഴിച്ചുകൊള്ളും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം